ജൂബിൾ ജോർജിന് തിരുവാണിയൂരിൽ ഹൃദ്യമായ വരവേൽപ്പ്

കോലഞ്ചേരി
ജില്ലാപഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ജൂബിൾ ജോർജിന് തിരുവാണിയൂരിൽ ഹൃദ്യമായ വരവേൽപ്പ്. എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി പത്തുവർഷംകൊണ്ട് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളിൽ മുഖഛായ മാറിയ പ്രദേശങ്ങളിൽ വൻജനാവലിയാണ് സ്വീകരണത്തിനെത്തിയത്. സ്ത്രീകളും കുട്ടികളും വയോധികരും പൂക്കളും മാലകളുമായി സാരഥിയെ വരവേറ്റു.
ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, കാർഷിക മേഖലകളിലുണ്ടായ മുന്നേറ്റവും സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് പര്യടനം മുന്നേറുന്നത്. രാവിലെ വണ്ടിപ്പേട്ടയിൽനിന്ന് ആരംഭിച്ച് 35 കേന്ദ്രങ്ങളിൽ പര്യടനം നടത്തി വെണ്ണിക്കുളത്ത് സമാപിച്ചു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ ഷെറിൻ സി പോൾ, സി കെ ജയൻ എന്നിവരും വാർഡ് സ്ഥാനാർഥികളും ഒപ്പമുണ്ടായി. വെള്ളി രാവിലെ 7.30ന് എഫ്എസിടി കവലയിൽനിന്ന് പര്യടനം തുടങ്ങി പുലിയാമ്പിള്ളിമുകളിൽ സമാപിക്കും.









0 comments