കെന്നിഡിക്ക് ഹാട്രിക്
print edition മലപ്പുറം സെമിയിൽ ; ഫോഴ്സ കൊച്ചിയെ 4–2ന് തോൽപ്പിച്ചു

ഫോഴ്സ കൊച്ചിക്കെതിരെ മലപ്പുറത്തിനായി ഹാട്രിക് നേടിയ ജോൺ കെന്നഡി (ഇടത്ത്) സഹതാരത്തിനൊപ്പം ആഘോഷത്തിൽ
മലപ്പുറം
ആവേശപ്പോരിൽ ഫോഴ്സ കൊച്ചിയെ മുട്ടുകുത്തിച്ച് മലപ്പുറം എഫ്സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ സെമിയിൽ (4–2). രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം ജോൺ കെന്നഡിയുടെ മിന്നുംഹാട്രിക്കിലായിരുന്നു ജയം. പകരക്കാരൻ ഇഷാൻ പണ്ഡിത പട്ടിക പൂർത്തിയാക്കി. ഞായറാഴ്ച നടക്കുന്ന സെമിയിൽ തൃശൂർ മാജിക് എഫ്സിയാണ് മലപ്പുറത്തിന്റെ എതിരാളി. രണ്ടാം സെമിയിൽ പത്തിന് നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്സി അയൽക്കാരായ കണ്ണൂർ വാരിയേഴ്സിനെ നേരിടും. 14നാണ് ഫെെനൽ.
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിന് ജയം അനിവാര്യമായിരുന്നു. എന്നാൽ കെ ബി അഭിത്തിന്റെയും റോമാരിയോ ജെസ്യൂസിന്റെയും ഗോളിൽ 26 മിനിറ്റിനുള്ളിൽ കൊച്ചി ലീഡ് പിടിച്ചു. പിന്നീടായിരുന്നു കെന്നഡിയുടെ ഹാട്രിക്. ഗോൾവഴങ്ങിയതോടെ കൊച്ചിക്ക് തിരിച്ചുവരാനായില്ല.








0 comments