print edition എംബാപ്പെ മിന്നി, റയലിന് ജയം

മാഡ്രിഡ്
കിലിയൻ എംബാപ്പെയുടെ ബൂട്ടുകളിൽ ഗോൾനിറയുന്നു. ഇരട്ടഗോളുമായി ഇരുപത്താറുകാരൻ നിറഞ്ഞ കളിയിൽ റയൽ മാഡ്രിഡിന് മിന്നുംജയം. സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ അത്‌ലറ്റിക് ബിൽബാവോയെ 3–0ന് തോൽപ്പിച്ചു. എഡ്വേർഡോ കമവിംഗയും ലക്ഷ്യം കണ്ടു. ലീഗിൽ 15 കളിയിൽ 16 ഗോളും നാല് അവസരങ്ങളുമാണ് എംബാപ്പെ ഒരുക്കിയത്. 36 പോയിന്റുമായി രണ്ടാമത് തുടർന്നു റയൽ. ഒറ്റ പോയിന്റിന് ലീഡുള്ള ബാഴ്‌സലോണയാണ് (37) ഒന്നാംസ്ഥാനത്ത്.








0 comments