print edition നെയ്‌മർ ഹാട്രിക്കിൽ സാന്റോസ്

സാവോപോളോ
പരിക്ക് വകവയ്‌ക്കാതെ കളിക്കുന്ന നെയ്‌മർ സാന്റോസിന് ജീവൻ നൽകി. ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ യുവന്റുഡെയെ 3–0ന് തോൽപ്പിച്ച് സാന്റോസ് തരംതാഴ്‌ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു. ഹാട്രിക്കുമായി നെയ്‌മർ കളം നിറഞ്ഞു. 2022നുശേഷം ആദ്യമുള്ള ഹാട്രിക്കാണ്. അവസാന മൂന്ന് കളിയിൽ അഞ്ച് ഗോളാണ് ബ്രസീൽ സൂപ്പർതാരം നേടിയത്.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കളിക്കരുതെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചാണ് നെയ്‌മർ സാന്റോസിനായി പന്തുതട്ടുന്നത്. ഇൗ സീസൺ കഴിഞ്ഞാലുടൻ മുപ്പത്തിമൂന്നുകാരൻ ശസ്‌ത്രക്രിയക്ക് വിധേയനാകും. ഒരു കളിയാണ് ലീഗിൽ ശേഷിക്കുന്നത്. സാന്റോസ് 44 പോയിന്റുമായി പതിനാലാം സ്ഥാനത്താണ്.








0 comments