print edition സൂപ്പർ കപ്പ് ഫുട്‌ബോൾ ; ഇൗസ്‌റ്റ് ബംഗാൾ x ഗോവ ഫൈനൽ

ഫത്തോർദ
സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടത്തിനായി ഇൗസ്‌റ്റ് ബംഗാളും എഫ്‌സി ഗോവയും ഏറ്റുമുട്ടും. ഞായറാഴ്‌ചയാണ് ഫൈനൽ. പഞ്ചാബ് എഫ്‌സിയെ 3–1ന് തോൽപ്പിച്ചാണ് ഇൗസ്‌റ്റ് ബംഗാളിന്റെ മുന്നേറ്റം. മുംബൈ സിറ്റിയെ 2–1ന് മറികടന്നാണ് ഗോവ ഫൈനലിലെത്തിയത്.
പഞ്ചാബിനെതിരെ മുഹമ്മദ് ബാഷിം റാഷിദ്, കെവിൻ സിബില്ലെ, സോൾ ക്രെസ്‌പോ എന്നിവർ കൊൽക്കത്ത ടീമിനായി ലക്ഷ്യം കണ്ടു. പെനൽറ്റിയിലൂടെ ഡാനിയേൽ റാമിറെസ് ആണ് പഞ്ചാബിനായി ഒന്നുമടക്കിയത്. സസ്‌പെൻഷനിലുള്ള മുഹമ്മദ് ഉവൈസിന്റെ അഭാവം പഞ്ചാബ് പ്രതിരോധ നിരയെ തളർത്തി.
രണ്ടാം സെമിയിൽ ബ്രിസൻ ഫെർണാണ്ടസ്, ഡേവിഡ് തിമോർ എന്നിവരുടെ ഗോളിൽ ഗോവ മുംബൈയെ മറികടന്നു. മുംബൈക്കായി ബ്രണ്ടൻ ഫെർണാണ്ടസ് ഒരെണ്ണം മടക്കി. ക്യാപ്‌റ്റൻ ലല്ലിയൻസുവാല ചാങ്‌തെ പെനൽറ്റി പാഴാക്കി.








0 comments