വോട്ടർമാർക്ക് കൈകൊടുക്കാൻ സ്ഥാനാർഥി കാത്തുനിൽക്കുന്നു

shakehand corner

തൃക്കാക്കര നഗരസഭ വാർഡ് 22 ടി വി സെന്ററിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമേഷ് വി ബാബുവിന്റെ പ്രചാരണത്തിനായി ഒരുക്കിയ ഷേക്ക് ഹാൻഡ് കോർണർ സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 05, 2025, 03:21 AM | 1 min read


കാക്കനാട്

വോട്ടർമാരെ കാണാനും കൈകൊടുക്കാനുമായി തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമേഷ് വി ബാബു മുഴുവൻ സമയവും റോഡരികിൽ കാത്തുനിൽക്കുകയാണ്. വോട്ടർമാർക്ക് കൈകൊടുത്തശേഷം എടുക്കുന്ന പടം വാർഡിലെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വൈറലാണ്‌. 22–-ാംവാർഡ് ടിവി സെന്ററിൽ എൽഡിഎഫ് പ്രവർത്തകർ ഒരുക്കിയ ഷേക്ക് ഹാൻഡ് കോർണറാണ്‌ വൻ ഹിറ്റായത്‌.


വാർഡിലെ ഏതൊരാവശ്യത്തിനും കൈയെത്തും ദൂരത്ത് താനുണ്ടാകും എന്നതാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. ഈച്ചമുക്കിലാണ്‌ കട്ട‍ൗട്ട്‌ സ്ഥാപിച്ചിരിക്കുന്നത്. സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനംചെയ്തു. പ്രമേഷ് വി ബാബു, സി കെ ഷാജി, പി ജി സുനിൽകുമാർ, കെ കെ നെൽസൻ, എം എൻ അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home