ഇടതുവസന്തം തുടരാൻ കാട്ടായിക്കോണം

കാട്ടായിക്കോണം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സിന്ധു ശശി വോട്ടർമാരോടൊപ്പം
കഴക്കൂട്ടം
ചുവന്ന മണ്ണായ കാട്ടായിക്കോണത്ത് വികസന തുടർച്ച ഉറപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വാർഡായ കാട്ടായിക്കോണത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണമിട്ട് നിരത്തിയാണ് എൽഡിഎഫിനായി സിന്ധു ശശി വോട്ട് തേടുന്നത്. സിഡിഎസ് ചെയർപേഴ്സൺ ആയ സിന്ധു സുപരിചിതയാണിവിടെ. കഴിഞ്ഞ അഞ്ചുവർഷം നഗരസഭയിലെ ഏറ്റവും കൂടുതൽ ഫണ്ട് ചെലവാക്കി വികസന പ്രവർത്തനങ്ങൾ നടത്തിയ വാർഡിൽ പുത്തൻ പദ്ധതികളും ആശയങ്ങളും ആവിഷ്‌കരിച്ച് വികസനത്തുടർച്ച നിലനിർത്തുകയാണ് സിന്ധു ശശിയുടെ ലക്ഷ്യം. ഹരിത കർമ സേന ജില്ലാ കമ്മിറ്റി അംഗം, കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം , ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ കമ്മിറ്റി അംഗം സിപിഐ എം കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗമാണ്. 2005 –- 2010 ൽ കഴക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റും 2015 - – 2020 ൽ കാട്ടായിക്കോണം വാർഡ് കൗൺസിലറുമായിരുന്നു.








0 comments