നെഞ്ചേറ്റി മലയാലപ്പുഴ

കോന്നി
ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി രേഷ്മമറിയം റോയിയ്ക്ക് ലഭിച്ചത് വിജയമുറപ്പിക്കുന്ന ആവേശസ്വീകരണങ്ങൾ. ഡിവിഷനിലെ രണ്ട് വാർഡുപ്പെടുന്ന കൊക്കാത്തോട്ടിൽ നിരവധി കുടുംബങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളിലെത്തി സ്ഥാനാർഥിയെ വരവേറ്റത്. തമിഴ് വംശജർ അടങ്ങുന്ന മലയാലപ്പുഴയിലെയും, തണ്ണിത്തോട്ടിലെയും തോട്ടംമേഖലയിൽ തോട്ടംതൊഴിലാളികൾ സ്ഥാനാർഥിയ്ക്ക് വൻ സ്വീകരണമൊരുക്കി.
മലയാലപ്പുഴയിലും കോന്നി താഴം മേഖലയിലും മൈലപ്രയിലും എല്ലാം വ്യത്യസ്തമായ സ്വീകരണമായിരുന്നു. സമാപനദിവസമായ
വെള്ളിയാഴ്ച രാവിലെ തേക്ക്തോട് തൂമ്പാക്കുളത്തു നിന്നാണ് സ്വീകരണ പരിപാടി ആരംഭിച്ചത്. വൈകിട്ട് തണ്ണിത്തോട് സെൻട്രൽ ജങ്ഷനിൽ അവസാനിച്ചു.









0 comments