ad
Deshabhimani

അച്ചടിയേക്കാൾ ആകർഷകം അനിക്കുട്ടന്റെ നിറക്കൂട്ട്‌

ചിത്രം വരച്ച്‌ തയ്യാറാക്കിയ പ്രചാരണബോർഡിന്റെ മിനുക്കുപണിയിൽ ആർട്ടിസ്‌റ്റ്‌ അനിക്കുട്ടൻ
വെബ് ഡെസ്ക്

Published on Dec 06, 2025, 12:43 AM | 1 min read

ചേർത്തല

ആധുനിക ബഹുവർണ അച്ചടിയുടെ കാലത്തും പെയിന്റും ബ്രഷുമായി അനിക്കുട്ടൻ തെരഞ്ഞെടുപ്പ്‌ രംഗത്തുണ്ട്‌. സ്ഥാനാർഥികളുടെ ജീവസുറ്റ ചിത്രം വരച്ചാണ്‌ ഇ‍ൗ കലാകാരൻ പ്രചാരണബോർഡ്‌ തയ്യാറാക്കുന്നത്‌. ​പാണാവള്ളി പഞ്ചായത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥിയും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായ കെ ബി ബാബുരാജിന്റെ തനിമയോടെയുള്ള ചിത്രം വരച്ച്‌ തയ്യാറാക്കിയ കൂറ്റൻ ബോർഡ്‌ അച്ചടിയേക്കാൾ ആകർഷകമായി. പാണാവള്ളി പഞ്ചായത്ത്‌ ഒന്നാംവാർഡിൽ കട്ടത്തറ വീട്ടിൽ അനിക്കുട്ടന്‌ പെയിന്റിങ്‌ ആണ്‌ തൊഴിൽ. സ്വയമാണ്‌ പെയിന്റിങ്‌ പരിശീലിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home