ബിബിനെ ചേർത്തുപിടിച്ച് മലയോരം

ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ബിബിൻ ഏബ്രഹാമിന് കോന്നി മങ്ങാരത്ത് നൽകിയ സ്വീകരണം
കോന്നി
ആവേശോജ്വല വരവേൽപ്പ് ലഭിച്ച് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ബിബിൻ എബ്രഹാം. ബ്ലോക്ക്, വാർഡ് സ്ഥാനാർഥികളും. വകയാർ ലക്ഷംവീട് കോളനിയിൽ നിന്നാരംഭിച്ച ആദ്യപര്യടനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ഷിജോ വകയാർ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കല്ലേലി തോട്ടത്തിൽ സമാപിച്ചു.
കുമ്മണ്ണൂരിൽ നിന്നാരംഭിച്ച രണ്ടാംഘട്ട പര്യടനം സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ ഉദ്‌ഘാടനം ചെയ്തു. ഡോ. എം രാജൻ അധ്യക്ഷനായി. സ്വീകരണങ്ങൾ ഏറ്റുവാങ്ങി പയ്യനാമണ്ണിൽ സമാപിച്ചു. വെള്ളപ്പാറ പോസ്റ്റ് ഓഫിസ് പടിയിൽ നിന്നും ആരംഭിച്ച അവസാന ഘട്ട സ്വീകരണം സിപിഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. അനീഷ് പ്രമാടം അധ്യക്ഷനായി. വട്ടക്കാവ് ലക്ഷം വീട്ടിൽ പര്യടനം സമാപിച്ചു.









0 comments