ജനകീയ മുഖമായി സജി

ചിറ്റാർ
നാട്ടുകാരുടെ പ്രിയപ്പെട്ട സജി മെമ്പറാണ് ടി കെ സജി. ജനകീയനായ അദ്ദേഹം വികസന തുടർച്ചയുറപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് ചിറ്റാർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായത്.
ഹൈവേയെ വെല്ലുന്ന റോഡുകൾ, പിഞ്ചുകുഞ്ഞുങ്ങൾക്ക് സ്മാർട്ട് അങ്കണവാടികൾ, സർക്കാർ സ്കൂളുകൾക്ക് കിഫ്‌ബി മുഖേന പുതിയ കെട്ടിടങ്ങളുമടക്കം ഉണ്ടായ മാറ്റങ്ങൾക്ക് തുടർച്ച വേണമെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ടി കെ സജിയുടെ പര്യടനത്തിന് ബുധനാഴ്ച സമാപനമായി. നവംബർ 30ന് ചിറ്റാറിലെ കട്ടച്ചിറയിൽ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ ജാഥ ഉദ്‌ഘാടനം ചെയ്തു. ബുധനാഴ്ച വെച്ചൂച്ചിറ ചാത്തൻതറയിൽ നടന്ന സമാപനം ഫാ. മാത്യൂസ് വാഴക്കുന്നം ഉദ്‌ഘാടനം ചെയ്തു. ചിറ്റാർ, സീതത്തോട്, വെച്ചൂച്ചിറ, പെരുനാട്, നാറാണംമൂഴിയടക്കമുള്ള പഞ്ചായത്തുകളിലായി വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ നൂറുകണക്കിനുപേർ വിജയാശംസയുമായെത്തി.









0 comments