ad
Deshabhimani

വിജയത്തേരിലേറി രാജേഷ്‌

ജില്ലാ പഞ്ചായത്ത്‌ പൂച്ചാക്കൽ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി രാജേഷ്‌ വിവേകാനന്ദയുടെ സ്വീകരണ പര്യടനം സമാപിച്ചു.
avatar
സ്വന്തം ലേഖകൻ

Published on Dec 06, 2025, 12:39 AM | 1 min read

ചേർത്തല

ജില്ലാ പഞ്ചായത്ത്‌ പൂച്ചാക്കൽ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി രാജേഷ്‌ വിവേകാനന്ദയുടെ സ്വീകരണ പര്യടനം സമാപിച്ചു. ഡിവിഷനിലെ അഞ്ച്‌ പഞ്ചായത്തുകളിലൂടെ മൂന്ന്‌ ദിവസം സഞ്ചരിച്ചാണ്‌ പര്യടനം പൂർത്തിയാക്കിയത്‌. പഞ്ചായത്ത്‌ പ്രസിഡന്റായും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായും സിപിഐ എം–ട്രേഡ്‌ യൂണിയൻ നേതാവായും ആർജിച്ച അനുഭവസന്പത്തും കരുത്താക്കിയാണ്‌ രാജേഷിന്റെ വിജയത്തേരോട്ടം. ​സമാപനദിവസം പെരുന്പളം പഞ്ചായത്തിലായിരുന്നു പര്യടനം. കായലിന്‌ നടുവിൽ ഒറ്റപ്പെടലിന്റെ ദുരിതജീവിതത്തിന്‌ അറുതിയേകാൻ 100 കോടി രൂപ അനുവദിച്ച്‌ പാലം യാഥാർഥ്യമാക്കിയ എൽഡിഎഫ്‌ സർക്കാരിനോടുള്ള നന്ദിനിറഞ്ഞ മനസുമായാണ്‌ സ്വീകരണയോഗങ്ങളിൽ നാട്ടുകാർ രാജേഷിനെയും വാർഡ്‌–ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളെയും വരവേറ്റത്‌. ​പെരുന്പളം ചന്തയ്‌ക്ക്‌ സമീപത്തുനിന്ന്‌ തുടങ്ങിയ പര്യടനം സിപിഐ ജില്ലാ ക‍ൗൺസിലംഗം ഡി സുരേഷ്‌ബാബു ഉദ്‌ഘാടനംചെയ്‌തു. 15 കേന്ദ്രങ്ങളിലെ സ്വീകരണശേഷം പുതുക്കാട്‌ സമീപിച്ചു. പി ജി മുരളീധരൻ, കെ ബാബുലാൽ, എം എൻ ജയകരൻ, എം എൻ സജീവ്‌, എൻ പി അച്യുതൻ, പ്രദീപ്‌കുമാർ, മേനക ബാലകൃഷ്‌ണൻ, എം എൻ സുരേന്ദ്രൻ, അഡ്വ. വി വി ആശ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home