ad
Deshabhimani

മാനവികതയുടെ 
മഹാമാതൃക

kuttikal.jpg

തലശേരി എരഞ്ഞോളി ചോനാടത്തെ വീട്ടിൽ ചന്ദ്രശേഖരനും നിർമാണക്കമ്മിറ്റി ഭാരവാഹികളും

avatar
ബിജോ ടോമി

Published on Dec 01, 2025, 03:33 AM | 1 min read

തിരുവനന്തപുരം : സമാധാനത്തോടെ ഒന്നുറങ്ങാൻ സ്വന്തമായൊരു വീടെന്നത്‌ ഏതൊരാളുടെയും സ്വപ്‌നമാണ്‌. അത്തരം 1947 സ്വപ്‌നങ്ങൾക്കാണ്‌ സിപിഐ എം ചിറകുനൽകിയത്‌. കല്ലു ചുമന്നും ആക്രി പെറുക്കിയും ബിരിയാണി വച്ചുമെല്ലാം സമാഹരിച്ച 
തുക ചേർത്തുവച്ചപ്പോഴുണ്ടായത്‌ 1947 സ്‌നേഹവീടുകൾ. കുടുംബങ്ങളുടെ ഒരായുസ്‌ നീണ്ട കനവിന്‌ വേർതിരിവില്ലാതെ ഏറ്റവും അർഹരെ കണ്ടെത്തി അവ സമ്മാനിച്ചു.

സംസ്ഥാന സ്കൂ‌ൾ കായികമേളയിലെ വേഗറാണി കാൽവരിമൗണ്ട് സിഎച്ച്എസിലെ ദേവപ്രിയ ഷൈബുവിന് നിർമിക്കുന്ന വീടാണ്‌ ഇ‍ൗ പട്ടികയിൽ ഒടുവിലത്തേത്‌. അത്‌ അവസാനത്തേതാവുകയുമില്ല. ഈ മാതൃക ഇനിയും തുടരും. 2019ൽ തൃശൂരിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ്‌ പാർടി വീടുകൾ നിർമിച്ചുനൽകുന്നത്‌. ലൈഫ്‌ പദ്ധതിയിൽ സാധാരണക്കാർക്ക്‌ സർക്കാർ വീടുകൾ നിർമിക്കുന്നുണ്ട്‌. ഇതിനൊപ്പമാണ്‌ ഒരു ലോക്കൽ കമ്മിറ്റി ഒരു വീടെങ്കിലും നിർമിക്കണമെന്ന്‌ സിപിഐ എം തീരുമാനിച്ചത്‌.

നിർമാണത്തിലുള്ളതുകൂടി പൂർത്തിയാകുന്നതോടെ രണ്ടായിരത്തിലധികമാകും വീടുകൾ. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ദുരന്തബാധിതരായ 25 കുടുംബങ്ങൾക്കാണ്‌ സ്ഥലവും വീടും പാർടി ലഭ്യമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home