ad
Deshabhimani

'കാക്കിയൂരി! ശേഷം സ്ക്രീനിൽ': മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' പാക്കപ്പായി

ATHIMANOHARAM PACKUP
വെബ് ഡെസ്ക്

Published on Sep 04, 2026, 02:00 PM | 1 min read

കൊച്ചി: മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' പാക്കപ്പായി. ചിത്രത്തിൽ ലൗലജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ക്രിസ്മസ് ആലോഷങ്ങൾക്കും പുതുവർഷത്തിൻ്റെ തിമിർപ്പിലും പ്രേഷകർക്ക് ആസ്വദിക്കുവാനായി ഡിസംബർ 24ന് ചിത്രം പ്രദർശനത്തിനെത്തും. മുപ്പതു വർഷത്തിനിടയിൽ ഓണത്തിന് ഒരു മോഹൻലാൽ ചിത്രം ഇല്ലാതെ വന്നത് അപൂർവ്വമായിരുന്നു. ഇത്തവണ ക്രിസ്തുമസ് റിലീസ് ആഘോഷമാക്കാനൊരുങ്ങുകയാണ് മോഹൻലാൽ ആരാധകർ.


അതിമനോഹരത്തിന്റെ അവസാനഘട്ട ചിത്രീകരണം അടുത്തിടെ ശബരിമല പരിസരങ്ങളിൽ നടന്നുരുന്നു. ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി അറിയിച്ചു. നീണ്ട ഇടവേളക്കുശേഷമാണ് പൊലീസ് ഉദ്യോഗസ്ഥൻ്റെ ക്യാരക്ടറിൽ മോഹൻലാൽ എത്തുന്നത്.


നമ്മുടെ സമൂഹത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്ന നിരവധി മുഹൂർത്തങ്ങളും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നത്. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ലൗലജൻ എന്ന സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം.


ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ ജാസ്മിനാണ്. ലാലു അലക്സ്, മനോജ് കെ ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.


സംഗീതം: ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്

കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും: ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ: അനസ് വി, സ്റ്റിൽസ്: അമൽ സി സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, വിതരണം: സെൻട്രൽ പിക്ച്ചേഴ്സ്, പിആർഒ: വാഴൂർ ജോസ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home