ad
Deshabhimani

അകലത്തെ ഇരട്ടത്തലയൻ ഛിന്നഗ്രഹം

Asteroid Torifune
വെബ് ഡെസ്ക്

Published on Jul 10, 2026, 11:31 AM | 1 min read

പത്ത്‌ കോടി കിലോമീറ്ററിനപ്പുറം ഭ്രമണം ചെയ്യുന്ന ഇരട്ടത്തലയൻ ഛിന്ന ഗ്രഹം. പേര്‌ ടൊറിഫ്യൂൺ(Asteroid Torifune)


അകലത്തെ - ഇരട്ടത്തലയൻ ക്ഷുദ്രഗ്രഹത്തിന്‌ അടുത്തെത്തി ചിത്രമെടുത്ത്‌ ഹയാബുസാ 2 പേടകം. 450 മീറ്റർ വ്യാസമുള്ള ഗ്രഹത്തിന്റെ 800 മീറ്റർ അടുത്തുവരെ പേടകത്തിന്‌ എത്താനായി. ഛിന്ന ഗ്രഹത്തിലെ താപനില, നിഴൽ പ്രദേശങ്ങൾ എന്നിവയെപറ്റിയെല്ലാം വിവരങ്ങൾ ശേഖരിക്കാനായി. രണ്ട്‌ പാറകൾ ചേർന്ന ഗ്രഹം 383 ദിവസങ്ങളെടുത്താണ്‌ സൂര്യനെ ചുറ്റുന്നത്‌. സ്വയം തിരിയാൻ അഞ്ചു മണിക്കൂറും.


മറ്റൊരു ഛിന്നഗ്രഹമായ 1998 കെവൈ 26 നെ ലക്ഷ്യമാക്കി നീങ്ങുന്ന ഹയാബുസാ 2 പേടകം, വഴി മധ്യേയാണ്‌ ടൊറിഫ്യൂൺ ദ‍ൗത്യം ഏറ്റെടുത്തത്‌. 2031 ൽ പേടകം കെവൈ 26 ൽ എത്തി പിന്നീട്‌ സാന്പിൾ ശേഖരിച്ച്‌ ഭൂമിയിൽ എത്തിക്കും. 2014 ഡിസംബറിൽ ജപ്പാൻ വിക്ഷേപിച്ച പേടകം 2020 ൽ റ്യൂഗു (Asteroid Ryugu) ഛിന്നഗ്രഹത്തിൽ നിന്ന്‌ സാമ്പിൾ ശേഖരിച്ച്‌ എത്തിച്ചിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home