ദിശ ഹയർ സ്റ്റഡീസ് എക്സ്‌പോ

ബത്തേരി
പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ ജില്ലാതലത്തിൽ സംഘടിപ്പിച്ച ദിശ ഹയർ സ്റ്റഡീസ് എക്സ്‌പോ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്‌ഘാടനംചെയ്‌തു. ടോം ജോസ് അധ്യക്ഷനായി. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. ടി കെ ശ്രീജൻ, സുഭാഷ്‌ബാബു, പി എ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. കെ ബി സിമിൽ സ്വാഗതവും ഷിവി കൃഷ്ണൻ നന്ദിയും പറഞ്ഞു. സ്‌റ്റുഡന്റ് കരിയർ കോൺക്ലേവിൽ ഡോ. കെ എസ് അനിൽകുമാർ, എം അനിൽകുമാർ എന്നിവർ മോഡറേറ്ററായി. കുട്ടികളുടെ അവതരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ദ്വാരക എസ്‌എസ്‌എച്ച്‌എസ്‌എസിലെ ശ്രീലക്ഷ്മി സുരേഷ്, സൈക്കോളജിയിൽ എം ദിൽഷാനയും ബയോ ടെക്‌നോളജിയിൽ എസ്‌കെഎംഎച്ച്‌എസിലെ എം അഹന്യയും എൻഡിഎയെക്കുറിച്ച് മുട്ടിൽ ഡബ്ല്യുഎംഒ വിഎച്ച്‌എസ്എസിലെ ഫാത്തിമ റിയ, ഡാറ്റാ സയൻസിനെക്കുറിച്ച് മുള്ളൻകൊല്ലി സെന്റ്‌മേരീസിലെ എം എസ് വിഷ്ണുമായയും ഡിജിറ്റൽ മാർക്കറ്റിങ് സോഷ്യൽ മീഡിയയിൽ അമ്പലവയൽ ജിവിഎച്ച്‌എസ്‌എസിലെ കെ ഫിദ ഫർവയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് ഡബ്ല്യുഎംഒഎച്ച്‌എസിലെ റിയ ഫാത്തിമയും പേപ്പറുകൾ അവതരിപ്പിച്ചു. എൻട്രൻസ് പ്രതീക്ഷകളെയും ജോലിസാധ്യതകളെയും കുറിച്ച് ഡോ. രാജു കൃഷ്ണൻ, ആഫ്‌റ്റർ എസ്‌എസ്‌എൽസി എന്ന വിഷയത്തിൽ എം കെ രാജേന്ദ്രൻ, ആഫ്‌റ്റർ പ്ലസ്‌ടു എന്ന വിഷയത്തിൽ ജ്യോതിസ് പോൾ എന്നിവർ സംസാരിച്ചു. വിവിധ സ്ഥാപനങ്ങളുടെ നിരവധി സ്‌റ്റാളുകളും കരിയർ പ്രദർശനവും എക്സ്‌പോയിലുണ്ട്. ശനി വൈകിട്ട് സമാപിക്കും.









0 comments