കുട്ടിയാനയുടെ കുറുമ്പ്‌ വൈറലായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 09:00 PM | 0 min read

മാനന്തവാടി 
തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽപ്പെട്ട ബേഗൂർ തെറ്റ് റോഡിൽ വെള്ളി രാവിലെ പത്തിനാണ്‌ കാട്ടാനക്കുട്ടി എത്തിയത്‌.  വാഹനങ്ങൾക്ക്‌ മുന്നിൽ മുട്ടിയുരുമ്മിയും യാത്രക്കാർക്കുനേരെ തുമ്പികൈ വീശിയും ആനക്കുട്ടി കുറുമ്പുകാട്ടി.  യാത്രക്കാർ ദൃശ്യം പകർത്തി നവമാധ്യമങ്ങളിൽ പങ്കിട്ടതോടെ  കുട്ടിയാനയുടെ കുറുമ്പ്‌ വൈറലായി. മൂന്ന് മാസം പ്രായമായ ആനക്കുട്ടി  ഒരു മണിക്കൂറാണ്‌  റോഡിൽ കുസൃതികാട്ടിയത്‌.  
       ചില വാഹനങ്ങൾക്ക് മുമ്പിലും ചിലതിന്റെ പിറകിലും കുട്ടിയാന  ഓടി. നിർത്തിയിട്ട വാഹനങ്ങൾ മുട്ടിയുരുമ്മി കുട്ടിയാന നടന്നത് വാഹനങ്ങളിലുള്ളവർക്ക് അപൂർവ കാഴ്ചയായി. ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളുടെ ഇടയിലൂടെ  കുട്ടിയാന സവാരി നടത്തിയതോടെ  വാഹനങ്ങൾ നിർത്തിയിട്ടു.   
 ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയാനയെ വനപാലകർ കാട്ടിലേക്ക് തുരത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home