തെരുവുനായ ശല്യം:
യാത്രക്കാർ ദുരിതത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 07:48 PM | 0 min read

പുൽപ്പള്ളി 
 തെരുവുനായ്ക്കളുടെ ശല്യത്തിൽ വലഞ്ഞ്‌ പുൽപ്പള്ളി. ടൗണിന്റെ പല ഭാഗത്തും നായകൾ കൂട്ടത്തോടെ എത്തുകയാണ്‌.  ഇവ തമ്മിൽ വഴക്കുണ്ടാക്കുന്നത് ഭീകരമായ സ്ഥിതിയാണുണ്ടാക്കുന്നത്. ചിതറി ഓടുന്ന നായകൾ കടകളിലേക്കും ആൾക്കൂട്ടത്തിലേക്കും ഓടിക്കയറുന്നത് പതിവാണ്‌. ബസ് സ്റ്റാൻഡ് പരിസരത്തും  ഓട്ടോ സ്റ്റാൻഡുകളിലും മാർക്കറ്റ് പരിസരത്തും ഏത്‌ സമയത്തും തെരുവുനായ ശല്യമുണ്ട്‌.   മുഴുവൻ കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയായി നായക്കൂട്ടം വളർന്നിട്ടുണ്ട്.  നായശല്യം ഒഴിവാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല.  അടിയന്തരമായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പഞ്ചായത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home