കാറ്റിൽ വ്യാപക നാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 01:18 AM | 0 min read

പുൽപ്പള്ളി
കനത്ത കാറ്റിൽ പുൽപ്പള്ളി മേഖലയിൽ വ്യാപകനഷ്ടം. ഞായർ പുലർച്ചെ അഞ്ചോടെ വീശിയടിച്ച കാറ്റിലാണ് മരങ്ങൾ വ്യാപകമായി കടപുഴകി വീണത്.  താഴെയങ്ങാടിയിൽ ചേറ്റാനിയിൽ ബാബുവിന്റെ പറമ്പിലെ വേങ്ങമരം കടപുഴകി വീണു. മരം വീണ്‌ ഏഴ്‌ ഇലക്ട്രിക്‌ പോസ്റ്റുകൾ തകർന്നു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്‌. ഉച്ചയോടെ വൈദ്യുതി വിതരണം പുനരാരംഭിച്ചു. കാറ്റിൽ പലയിടത്തായി ഇരുപത്തഞ്ചോളം ഇലക്ട്രിക്‌  പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  
വേലിയമ്പം ചണ്ണക്കൊല്ലിയിൽ ഞായർ പുലർച്ചെ മരം മറിഞ്ഞുവീണ് ഗതാഗതം മുടങ്ങി. ബത്തേരിയിൽ അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.  മരകാവ് വട്ടക്കാട്ട് ജോസ്, വട്ടമറ്റത്തിൽ ജോസ്, ദേവർഗദ്ദ കയ്യാലയ്കത്ത് അനീഷ് രാജ്, തുടങ്ങി നിരവധി ആളുകളുടെ പറമ്പുകളിലെ മരങ്ങൾ, കമുക്,വാഴ തുടങ്ങിയവ കടപുഴകിവീണു
  വിജയ ഹൈസ്‌കൂളിനുമുകളിലേക്ക് മുറ്റത്തുനിന്ന മരം മറിഞ്ഞുവീണു.  
ചീയമ്പം എഴുപത്തിമൂന്നിൽ വീടിനുമുകളിലേക്ക് രണ്ടുമരങ്ങൾ കടപുഴകി വീണു.  തെക്കേൽ റോയിയുടെ വീടിന് മുകളിലേക്ക്‌ തേക്കും ഓക്കുമരവും കടപുഴകി വീണു.  


deshabhimani section

Related News

View More
0 comments
Sort by

Home