2024ൽ 2214, 2023ൽ 2612

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:01 AM | 0 min read

തൃശൂർ 
സിറ്റി പൊലീസ്‌ പരിധിയിൽ റോഡപകടങ്ങളിൽ അധികവും ഉണ്ടാകുന്നത്‌ പകൽ സമയങ്ങളിലാണെന്ന്‌ കണക്കുകൾ. 2024 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം പകൽ 1520ഉം രാത്രി 694 അപകടങ്ങളുമാണ്‌ ഉണ്ടായിട്ടുള്ളത്‌. 2023ൽ പകൽസമയത്ത്‌ 1739 അപകടങ്ങളും രാത്രിയിൽ 873 അപകടങ്ങളും നടന്നു. 2024ൽ നവംബർ വരെ 11 മാസങ്ങളിലായി നടന്നത്‌ 2214 അപകടങ്ങൾ. 2023ൽ 2612. 2024ൽ 190 പേർ മരിച്ചു. 1631 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 2023ൽ 233 പേർക്ക്‌ ജീവൻ നഷ്ടമായപ്പോൾ 1847 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 2024ൽ ദേശീയപാതയിൽ 204, സംസ്ഥാന പാതയിൽ 922, മറ്റുറോഡുകളിൽ 1088 അപകടങ്ങൾ നടന്നു. 2023ൽ ദേശീയപാത–- 315, സംസ്ഥാന പാത–- 936, മറ്റു റോഡുകൾ–- 1361 എന്നിങ്ങനെയാണ്‌ അപകടങ്ങളുണ്ടായത്‌. 


deshabhimani section

Related News

View More
0 comments
Sort by

Home