ഗ്രാമികയിൽ മലയാള കവിതാദിനാഘോഷം തിങ്കളാഴ്‌ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:29 AM | 0 min read

തൃശൂർ
ഗ്രാമിക കുഴിക്കാട്ടിശേരിയുടെ ആഭിമുഖ്യത്തിൽ ധനു മാസം ഒന്നാം തീയതിയായ തിങ്കളാഴ്‌ച മലയാള കവിതാദിനമായി ’ആഘോഷിക്കും.
 കുഴിക്കാട്ടുശേരി ഗ്രാമികയിൽ  രാവിലെ 10ന്‌ നാല് കവികൾ ചേർന്ന് മലയാള കവിതയുടെ പതാക ഉയർത്തുന്നതോടെ കവിതാ ദിനാചരണത്തിന് തുടക്കമാകും. തുടർന്ന് കാവ്യതരംഗിണി എന്ന പേരിൽ ഏഴ് സെഷനുകളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  കവി കുരീപ്പുഴ ശ്രീകുമാറും കവിതാ ദിനാചരണത്തിന്റെ ഭാഗമായി 80കവികൾ പങ്കെടുക്കുന്ന "കവിത - ചൊല്ലും പറച്ചിലും " കവി വീരാൻകുട്ടിയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കവിയും നോവലിസ്റ്റുമായ കൽപ്പറ്റ നാരായണൻ  ഉദ്ഘാടനം ചെയ്യും. 
 പകൽ 2ന്  അഞ്ച് ഗോത്രകവികൾ പങ്കെടുക്കുന്ന കാവ്യ സംവാദത്തിൽ സുകുമാരൻ ചാലിഗദ്ദ, ധന്യ വേങ്ങാച്ചേരി, പ്രകാശ് ചെന്തളം, ബിന്ദു ഇരുളം എന്നിവർ പങ്കെടുക്കും. ആർ കെ അട്ടപ്പാടി മോഡറേറ്ററാകും. പരിപാടിയുടെ ഭാഗമായി പുസ്തക പ്രദർശനവും വില്പനയും നടക്കും.
വാർത്താസമ്മേളനത്തിൽ ഗ്രാമിക പ്രസിഡന്റ്‌ പി കെ കിട്ടൻ, സാഹിതീഗ്രാമിക ചെയർമാൻ പി ബി ഹൃഷികേശൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, വാസുദേവൻ പനമ്പിള്ളി, ഇമ്മാനുവൽ മെറ്റിൽസ് എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home