കാട്ടുപന്നിക്കൂട്ടം 
ഓട്ടോയിലിടിച്ച് അപകടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:25 AM | 0 min read

തിരുവില്വാമല 
മലേശമംഗലത്ത് കാട്ടുപന്നികൂട്ടം  ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്‌. ഓട്ടോ ഡ്രൈവർ ചോഴിയംകോട്  രാജു (53), മലേശമംഗലം ചോഴിയംകോട് ഉമേഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 7നായിരുന്നു സംഭവം. കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോ മരത്തിലിടിച്ച് മുൻഭാഗം തകർന്നു. 
കൈയിലും കാലിലും സാരമായി പരിക്കേറ്റ രാജു ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. തലയിൽ പരിക്കേറ്റ  ഉമേഷ് തിരുവില്വാമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യത്തിൽ തിരുവില്വാമലയിൽ വാഹനാപകടങ്ങൾ പതിവാകുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അധികാരമുണ്ടായിട്ട് യാതൊന്നും ചെയ്യുന്നില്ലെന്നും തെരുവുനായ്ക്കളുടെ ഉപദ്രവം കുറയ്ക്കാനുളള നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ  പറഞ്ഞു. 


deshabhimani section

Related News

View More
0 comments
Sort by

Home