കേരള ആരോഗ്യ സർവകലാശാല 
ബെസ്റ്റ് ടീച്ചർ അവാർഡുകൾ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:21 AM | 0 min read

മുളങ്കുന്നത്തുകാവ്
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാ​ഗമായി അധ്യാപകര്‍ക്ക് നല്‍കുന്ന ഞ പ്രഖ്യാപിച്ചു.
    ആയുർവേദം, ഡെന്റൽ സയൻസ്, ഹോമിയോപ്പതി, മെഡിസിൻ, നഴ്സിങ്‌, അലൈഡ് ഹെൽത്ത് സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് എന്നീ വിഭാഗങ്ങളിലെ മികച്ച അധ്യാപകര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 
    ഡോ. കെ പ്രദീപ് (അസോ. പ്രൊഫസര്‍, ക്രിയാശരീരവിഭാഗം, ഗവ. ആയുർവേദ കോളേജ്, കണ്ണൂർ), ഡോ. ആര്‍ എം ബൈജു (അഡീ. പ്രൊഫസര്‍, പെരിയോഡോന്റിക്‌സ് വിഭാഗം, ഗവ. ഡെന്റൽ കോളേജ്, കോട്ടയം), കെ എല്‍ നിമിമോള്‍ (പ്രൊഫ. മെറ്റീരിയ മെഡിക്കൽ വിഭാഗം, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ. സെറു ഫിലിപ്പ് (പ്രൊഫ. കമ്യൂണിറ്റി മെഡിസിന്‍ വിഭാ​ഗം, ​ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം), ഡോ. ഇ സുജിത (അസി. പ്രൊഫസര്‍, ​ഗവ. കോളേജ് ഓഫ് നഴ്സിങ്, തൃശൂര്‍), ഡോ. വി ആര്‍ ബിജു റാണി (അസോ. പ്രൊഫസര്‍, എംഎല്‍ടി വിഭാ​ഗം, ​ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ഡോ. കെ അരുള്‍ (പ്രൊഫ. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം,  കോളേജ് ഓഫ്  ഫാർമസ്യൂട്ടിക്കൽ സയൻസസ്, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം) എന്നിവർക്കാണ് അവാർഡ് സമ്മാനിക്കുന്നത്. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ  15–-ാം സ്ഥാപക ദിനാഘോഷം ആറിന് പകൽ 11.30ന് ആഘോഷിക്കും.  
      ഫൗണ്ടേഷൻ ഡേ പ്രഭാഷണം നാഷണൽ കമീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ ചെയർമാൻ വൈദ്യ ജയന്ത് ദേവ് പൂജാരി നടത്തും. ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യാപക അവാർഡുകൾ  സമ്മാനിക്കും. 
    അവാര്‍ഡ്‌ നേടിയ അധ്യാപകരുടെ കോളേജ്‌ പ്രിന്‍സിപ്പല്‍മാരെയും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കും. തുടർന്ന് സര്‍വകലാശാല ജീവനക്കാരുടെ കലാ പരിപാടികൾ അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Home