ഭരണഘടന മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 12:33 AM | 0 min read

തൃശൂർ
ഭരണഘടനയാണ് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമെന്നും  ഭരണഘടന മനസ്സിലാകാത്തവരും നാട്ടിലുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരള സീനിയർ ജേണലിസ്റ്റ്‌സ് ഫോറം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ‘മാധ്യമ ശക്തി' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല. 
   ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്നതാണ് മാധ്യമ ധർമം. നടന്ന വഴികൾ ഇനി വരുന്നവർക്ക് കാണിച്ചുകൊടുക്കുക എന്ന ധർമം മുതിർന്ന മാധ്യമപ്രവർത്തകർക്ക്‌ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ എസ് രാധാകൃഷ്ണൻ,  രാജാജി മാത്യു തോമസ്, എൻ പി ചേക്കുട്ടി, പി പി അബൂബക്കർ, എം വി വിനീത, എം സരിത വർമ, ജോർജ്‌ പൊടിപ്പാറ, ടി വി മുഹമ്മദാലി, ജോയ് മണ്ണൂർ എന്നിവർ സംസാരിച്ചു. എൻ ശ്രീകുമാർ മോഡറേറ്ററായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home