Deshabhimani

സീവേജ്‌ ടാങ്കറുടമകൾ 
അനിശ്ചിതകാല സമരത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 12:23 AM | 0 min read

തൃശൂർ 
സീവേജ്‌ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും ഡിഡംബർ ഒന്നുമുതൽ അനിശ്ചിത കാല സമരം നടത്തുമെന്ന്‌ ജില്ലാ സീവേജ്‌ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ഭാരവാഹികൾ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനങ്ങൾ ഒരുക്കുക, സീവേജ്‌ ടാങ്കറുകൾ പിടിച്ചെടുക്കുന്ന പൊലീസ്‌ തദ്ദേശ സ്ഥാപന നടപടികൾ അവസാനിപ്പിക്കുക,  കേസുകൾ പിൻവലിക്കുക, വാഹനം കണ്ടുകെട്ടൽ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. 
സീവേജ്‌ ടാങ്കറുകൾ ഘടിപ്പിച്ച വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിൽ പ്രത്യേകം രേഖപ്പെടുത്തി രജിസ്‌റ്റർ ചെയ്താണ്‌ ഓടുന്നത്‌. എന്നാൽ കാലി വണ്ടികൾ ഉൾപ്പെടെ പിടികൂടി പിഴ അടപ്പിക്കുകയാണ്‌. അതേസമയം, രജിസ്‌ട്രേഷൻ ഇല്ലാത്ത വണ്ടികളെ പിടികൂടുന്നില്ല. അതിനാൽ രജിസ്‌ട്രേഷൻ വണ്ടികൾ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത്‌  ജിപിഎസ്‌  വഴി റൂട്ട്‌ മാപ്പ്‌ തയ്യാറാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. 
യൂണിയൻ ജില്ലാ സെക്രട്ടറി പി വി ഡാലിം, കെ ജെ സ്‌റ്റാലിൻ, വി ആൽഫി, ടി നിധിൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home