കായികമേള പ്രതിഭകൾക്ക് ജില്ലയുടെ സ്നേഹാദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:16 AM | 0 min read

തൃശൂർ
ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ  പ്രഥമ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജില്ലയിലെ മെഡൽ ജേതാക്കൾക്ക് ആദരമേകി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഗോൾഡൻ മൊമെന്റ്- –-24  സംഘടിപ്പിച്ചു. 15 വർഷങ്ങൾക്ക് ശേഷം ജില്ല രണ്ടാംസ്ഥാനം നേടി ചരിത്രനേട്ടം കുറിച്ചു. അത്‌ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിൽ മികച്ച രണ്ടാമത്തെ ജില്ലയുമായി. 110 മീറ്റർ ഹർഡിൽസിൽ വിജയകൃഷ്ണയും അക്വാട്ടിക്സ് വിഭാഗത്തിൽ നൂറു മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ നിവേദിതയും റെക്കോഡ് മറികടന്നു. തെക്കേഗോപുരനടയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ കപ്പ് ഉയർത്തിയപ്പോൾ ആവേശം അലയടിച്ചു.  മെഡലുകൾ  കരസ്ഥമാക്കിയ കായിക താരങ്ങളും മെഡലുയർത്തി.  
               തൃശൂർ ടൗൺഹാളിൽ നടന്ന ആദരചടങ്ങ്‌ കലക്ടർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷയായി. ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ എ എസ് മിഥുൻ, റവന്യൂ ജില്ലാ സെക്രട്ടറി കെ കെ മജീദ്‌ എന്നിവർക്ക്‌ പുരസ്കാരങ്ങൾ സമർപ്പിച്ചു. റെക്കോഡ് ജേതാക്കൾക്കും മുഴുവൻ വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകി.  
കോർപറേഷൻ  വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയപ്രകാശ് പുവത്തിങ്കൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌  കെ ആർ സാംബശിവൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ എ കെ അജിതകുമാരി, ഇന്ത്യൻ ഇന്റർനാഷണൽ ജൂഡോ താരം  പി ആർ അശ്വതി, ഇന്ത്യൻ ഇന്റർനാഷണൽ ടഗ്ഗ് ഓഫ് താരം  കെ എസ് നന്ദന, വിദ്യാകിരണം കോ ഓർഡിനേറ്റർ  എൻ കെ രമേശ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി  ശ്രീജ എന്നിവർ  സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home