തൃശൂരിൽ സാംസ്കാരിക സമുച്ചയം യാഥാർഥ്യമാക്കണം

തൃശൂർ
സർക്കാർ ബജറ്റിൽ നിർദേശിച്ച, ജില്ലകൾ തോറുമുള്ള സാംസ്കാരിക സമുച്ചയം ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ തൃശൂരിൽ യാഥാർഥ്യമാക്കണമെന്ന് അയനം സാംസ്കാരികവേദി ആവശ്യപ്പെട്ടു. വാർഷിക യോഗത്തിൽ ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷനായി. പി വി ഉണ്ണിക്കൃഷ്ണൻ, യു എസ് ശ്രീശോഭ്, ടി എം അനിൽകുമാർ, എം ആർ മൗനീഷ്, ജീൻ രാജ് ജി, ഹാരീഷ് റോക്കി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വിജേഷ് എടക്കുന്നി (ചെയർമാൻ), പി വി ഉണ്ണിക്കൃഷ്ണൻ (കൺവീനർ). ടി എം അനിൽകുമാർ (ട്രഷറർ).









0 comments