ജലവിതരണം 
അദാലത്ത്‌ 
20ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 11:45 PM | 0 min read

തൃശൂർ 
കോർപറേഷൻ നേരിട്ട്‌ ജലവിതരണം നടത്തുന്ന പഴയ മുനിസിപ്പൽ പ്രദേശത്തെ ഒന്നു മുതൽ 32 ഉൾപ്പെടെയുള്ള പഴയ വാർഡുകളിലെ ജലവിതരണവുമായി ബന്ധപ്പെട്ട  പരാതികൾ പരിഹരിക്കുന്നതിന്‌ 20ന്‌ അദാലത്ത്‌ നടത്തും. നവംബർ പകൽ 11ന്‌ കോർപറേഷൻ  ഹാളിലാണ്‌ അദാലത്ത്‌. നഗരസഭ നേരത്തെ നടത്തിയ അദാലത്തുകളിൽ  പരിഗണിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കില്ല.  അദാലത്തിലേക്കുള്ള പരാതികൾ ആവശ്യമായ രേഖകൾ സഹിതം  11ന്‌ മുമ്പായി കോർപറേഷന്റെ ഫ്രണ്ട്‌ ഓഫീസിൽ നൽകി കൈപ്പറ്റ്‌ രശീതി വാങ്ങണം. അപേക്ഷകർ അദാലത്ത്‌ ദിവസം രാവിലെ 10ന്‌ കൈപ്പറ്റ്‌ രശീതിയുമായി  എത്തണമെന്ന്‌ മേയർ എം കെ വർഗീസ്‌ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home