Deshabhimani

വി അരവിന്ദാക്ഷൻ 
പുരസ്‌കാരം 
ഇന്ന്‌ സമ്മാനിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 12:21 AM | 0 min read

തൃശൂർ
പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന്‌ ചൊവ്വാഴ്‌ച സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സമ്മാനിക്കും. വൈകിട്ട്‌ 4.30ന്‌ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന അരവിന്ദാക്ഷൻ അനുസ്‌മരണ സമ്മേളനത്തിലാണ്‌ അവാർഡ്‌ സമ്മാനിക്കുക. ‘ഫെഡറലിസം, ഭാഷാനീതി; ബഹുസ്വരത ഫാസിസത്തിനെതിരായ ഭരണഘടനാ പ്രതിരോധം' വിഷയത്തിൽ ടീസ്ത സെതൽവാദ്‌ പ്രഭാഷണം നടത്തും. 
    അരവിന്ദാക്ഷനെ അനുസ്‌മരിച്ച് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവിൽ സംസാരിക്കും. പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷനും തൃശൂർ പിജി സെന്ററും ചേർന്ന് "ഇന്ത്യയുടെ ബഹുസ്വരത’ വിഷയത്തിൽ കോളേജ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധം, ലളിതഗാന ആലാപനം മത്സര  വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.


deshabhimani section

Related News

0 comments
Sort by

Home