ഡിവൈഎഫ്ഐ പ്രതിഷേധ 
സദസ്സ്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:11 AM | 0 min read

തൃശൂർ
മാധ്യമങ്ങളുടെ നുണ പ്രചാരണത്തിനെതിരെ ഡിവൈഎഫ്ഐ   ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച  പ്രതിഷേധ സദസ്സ്‌ സംഘടിപ്പിക്കും.  കിഴക്കേക്കോട്ട പരിസരത്ത്   വൈകിട്ട് 4.30ന്  നടക്കുന്ന സദസ്സ്‌ മാധ്യമ പ്രവർത്തകൻ  എൻ രാജൻ ഉദ്ഘാടനം ചെയ്യും. വയനാട്‌ ദുരന്ത മേഖലയിലേക്ക്‌ ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തുകയാണ്‌. സഹായം ലഭിക്കാൻ കേന്ദ്രത്തിന്‌ നൽകിയ നിവേദനത്തിലെ കണക്കുകൾ ചെലവഴിച്ച  തുകയാക്കി വ്യാഖ്യാനിച്ചാണ്‌  കള്ളക്കഥ മെനഞ്ഞത്‌.  തെറ്റാണെന്ന്‌ അറിഞ്ഞിട്ടും തിരുത്താൻ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല.  ഇത്തരത്തിലുള്ള അധമ മാധ്യമപ്രവർത്തനത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ്സിൽ എല്ലാ യുവജനങ്ങളും പങ്കാളികളാവണമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ, സെക്രട്ടറി വി പി ശരത്ത്‌പ്രസാദ്‌ എന്നിവർ അഭ്യർഥിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home