പുസ്തകപ്പുര പദ്ധതിയിലേക്ക്‌ ചിന്ത പബ്ലിഷേഴ്സ് പുസ്‌തകങ്ങൾ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 12:33 AM | 0 min read

തൃശൂർ
വായന ശീലമുള്ള കുട്ടികൾക്ക് വീട്ടിൽ കൊച്ചുവായനശാല തുടങ്ങുന്നതിന്‌ സൗജന്യമായി 50 പുസ്തകം നൽകുന്ന പുസ്തകപ്പുര പദ്ധതിയിലേക്ക്‌ ചിന്ത പബ്ലിഷേഴ്സ് 10,000 രൂപയുടെ പുസ്തകങ്ങൾ നൽകി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കർ പുസ്തകപ്പുര കോ–- ഓർഡിനേറ്റർ ഡോ. കെ ആർ ബീനയ്ക്ക്‌ പുസ്തകങ്ങൾ കൈമാറി. ഡോ.എൻ ആർ ഗ്രാമ പ്രകാശ് അധ്യക്ഷനായി. ഫാ. പ്രിൻസ്, എം കെ അനൂപ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home