ad
Deshabhimani

സഹകരണ ജീവനക്കാർ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 11:57 PM | 0 min read

തൃശൂർ 
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള കോ–- ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. 
കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധനിലപാടുകൾ പിൻവലിക്കുക, കാലാവധി കഴിഞ്ഞ ശമ്പളം പരിഷ്‌കരിക്കുന്നതിന്‌ കമ്മിറ്റികൾ രൂപീകരിക്കുക,  ജീവനകാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷൂറൻസ്‌ പദ്ധതി നടപ്പാക്കുക, സഹകരണ ചട്ടം ദേഭഗതികൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്‌ നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌. 
ജില്ലാ പ്രസിഡന്റ്‌ എ എസ്‌ അൻവർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, ട്രഷറർ റീന കരുണൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home