ad
Deshabhimani

വഴിയോരക്കച്ചവട തൊഴിലാളികൾ മാർച്ച്‌ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 12:53 AM | 0 min read

തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി കോർപറേഷൻ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. ഗോൾഡൻ ഫ്ളീ മാർക്കറ്റിലെ വൈദ്യുതി വിച്ഛേദിച്ച നടപടി കോർപറേഷൻ തിരുത്തുക, ഗോൾഡൻ ഫ്ളീ മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, അന്യായമായി പുറത്താക്കിയ 96 തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ചും ധർണയും നടത്തിയത്‌.  വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ടി പ്രസാദ്,ശ്യാം തയ്യിൽ, യൂണിയൻ ഏരിയ സെക്രട്ടറി ടി വി ശിവകുമാർ, കെ എ ഷാജഹാൻ, എം എ ജോർജ്, പി എസ് ശിവകുമാർ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home