വാഹനാപകടം; യുവാവ് ചികിത്സാ സഹായം തേടുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 12:11 AM | 0 min read

ചാലക്കുടി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കാടുകുറ്റി ചെറാലക്കുന്ന് എരേശ് വീട്ടിൽ രാജന്റെ മകൻ വിഷ്ണുവാണ് സഹായം തേടുന്നത്. ജൂലൈ 18നായിരുന്നു അപകടം . തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കായി ഇതിനകം 18ലക്ഷത്തോളം രൂപ ചെലവായി. ഇനിയും നാല്‌ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ വേണമെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതുവരെ അപ്പോളോ ആശുപത്രിയിൽ ചികിത്സ തുടരേണ്ട അവസ്ഥയാണ്‌.
 പ്രതിദിനം 50,000 രൂപ   ചികിത്സക്കായി ആവശ്യമുണ്ട്‌. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന രാജന് ഈ തുക കണ്ടെത്താനാകില്ല. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സക്കുള്ള പണം സ്വരൂപിക്കാനായി വിഷ്ണു ചികിത്സാ സഹായ സമിതി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ലീല സുബ്രഹ്മണ്യൻ, ഡെന്നീസ് കെ ആന്റണി, ഹാഷിം സാബു, ബീന രവീന്ദ്രൻ, പി സി ശശി, സി കെ രാംദാസ് എന്നിവർ സംസാരിച്ചു. 
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന രവീന്ദ്രൻ ചെയർപേഴ്‌സനായും സീമ പത്മനാഭൻ കൺവീനറായുമുള്ള 101 അംഗ സഹായസമിതി രൂപീകരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാതിക്കുടം ശാഖയിൽ 0265053000045369 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ്-:  എസ്‌ഐബിഎൽ0000265 .


deshabhimani section

Related News

View More
0 comments
Sort by

Home