മീൻപിടിത്ത ബോട്ട് 
ചുഴലിക്കാറ്റിൽപ്പെട്ടു, 
തൊഴിലാളികള്‍ രക്ഷപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 12:12 AM | 0 min read

ചാവക്കാട്
മുനക്കക്കടവ് അഴിമുഖത്ത്  മീൻപിടിക്കാൻ കടലിൽ പോയ ബോട്ട്  ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു. 40 തൊഴിലാളികൾ രക്ഷപ്പെട്ടത് സാഹസികമായി. ബോട്ടിന്റെ മേൽക്കൂരയും പറന്നുപോയി. 
തിങ്കൾ രാവിലെ ആറിന്  മുനക്കക്കടവ് ഹാർബറിൽനിന്നും മീൻപിടിത്തതിന്‌ പോയ  ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥതയിലുള്ള അപ്പുമാർ -3 എന്ന ബോട്ടാണ്  അപകടത്തിൽപ്പെട്ടത്. 
മീൻപിടിത്തം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോൾ പകൽ ഒന്നരയോടെയാണ്‌ ചുഴലിക്കാറ്റിൽ അകപ്പെട്ടത്. ഉലച്ചിലിനിടെ ബോട്ടിലുണ്ടായിരുന്ന കയറിലും മറ്റും പിടിച്ചാണ്‌ തൊഴിലാളികൾ രക്ഷപ്പെട്ടത്. ഒരു ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നു. ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ  ശക്തമായ കാറ്റിൽ പരസ്പരം ഇടിച്ച്‌ കേടുപാട്‌ സംഭവിച്ചെന്ന്‌ മറ്റു ബോട്ട് ഉടമകളും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home