വർഗീയതയ്‌ക്കെതിരെ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 31, 2023, 12:45 AM | 0 min read

 തൃശൂർ

സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച്‌  വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തി  തൊഴിലാളികൾ  തൃശൂർ നഗരത്തിൽ മനുഷ്യച്ചങ്ങല തീർത്തു. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളായതോടെ മനുഷ്യക്കോട്ടയായി മാറി.  രാജ്യത്തെ പ്രാകൃതമാക്കിയും ജനങ്ങളെ ഭിന്നിപ്പിച്ചും ഭരിക്കുന്ന കേന്ദ്ര സർക്കാരിനുള്ള താക്കീതായി മനുഷ്യച്ചങ്ങല മാറി.  വർഗീയതയ്‌ക്കെതിരെ   ഒന്നിച്ച്‌ പോരാടുമെന്ന്‌ തൊഴിലാളികൾ  പ്രതിജ്ഞയെടുത്തു.
തൃശൂർ കോർപറേഷൻ ഓഫീസ് റോഡിലാണ്‌   മനുഷ്യച്ചങ്ങല തീർത്തത്‌.  തുടർന്ന്‌ ചേർന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  എം കെ കണ്ണൻ,  ജില്ലാ ട്രഷറർ ലത ചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, എൻ കെ അക്‌ബർ എംഎൽഎ, ടി സുധാകരൻ, പി കെ പുഷ്‌പാകരൻ എന്നിവർ സംസാരിച്ചു. 
സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച്  ജില്ലയിലെമ്പാടും  പതാകകൾ ഉയർത്തി. ശുചീകരണം, സെമിനാറുകൾ, രക്തദാനം തുടങ്ങി വിവിധ പരിപാടികളും  സംഘടിപ്പിച്ചിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home