മാഗ്ലിൻ ഹാപ്പി; 
ഇലക്ട്രിക് സ്‌കൂട്ടർ ഉറപ്പാക്കി മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 11:16 PM | 0 min read

 നെയ്യാറ്റിൻകര 
വിഴിഞ്ഞം കൂട്ടിക്കൽ പറമ്പ് സ്വദേശിനി മാഗ്ലിനും മൂന്നരവയസ്സുകാരി മകൾ ഇസൈറയും താലൂക്ക് അദാലത്ത് നടക്കുന്ന എസ്എൻ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ, ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട മാഗ്ലിൻ സ്വതന്ത്രമായി സഞ്ചരിക്കാൻ ഇലക്ട്രിക് സ്‌കൂട്ടറും സ്വന്തമായി വീടെന്ന സ്വപ്‌നവുമായാണ് അദാലത്തിനെത്തിയത്. മാഗ്ലിന്റെ അടുത്തെത്തി ആവശ്യം അനുഭാവപൂർവം കേട്ട മന്ത്രി ജി ആർ അനിൽ, ഉടൻതന്നെ ജില്ലാ സാമൂഹ്യനീതി ഓഫീസറെ  വിളിച്ചു വരുത്തി ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.സാമ്പത്തിക പരാധീനതഅനുഭവപ്പെടുന്ന കുടുംബമാണ് മാഗ്ലിന്റേത്. 2020ൽ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സാമ്പത്തികപ്രശ്‌നങ്ങളെ തുടർന്ന് പണിതുടങ്ങാനായില്ല. വീടിന്റെ അപേക്ഷ മന്ത്രി തുടർ നടപടികൾക്കായി കലക്ടർക്ക് കൈമാറി. അദാലത്ത് വേദിയിൽ ഓട്ടോയിൽ വന്നിറങ്ങിയ മാഗ്ലിൻ, മുച്ചക്ര ഇലക്ട്രിക് സ്‌കൂട്ടർ ഉറപ്പാക്കിയാണ് മടങ്ങിയത്.
 


deshabhimani section

Related News

View More
0 comments
Sort by

Home