സന്മാർഗ പ്രദായിനി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:56 AM | 0 min read

തിരുവനന്തപുരം 
സന്മാർഗ പ്രദായിനി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും സാംസ്കാരിക സമ്മേളനവും മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ചിത്രരചന, ചോദ്യോത്തര പരിപാടി ഇവയിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ മറൈൻ മൈക്രോബയോളജിയിൽ പിഎച്ച്ഡി നേടിയ ഡോ. വിഷ്‌ണുപ്രിയയെ അനുമോദിച്ചു.
പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാകേഷ്, ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്‌ണൻ, നേമം ബ്ലോക്ക് പഞ്ചായത്തംഗം എ ടി മനോജ്, കവി ശരത്‌ചന്ദ്രലാൽ, ഗ്രന്ഥശാലാ പ്രസിഡന്റ്‌ നടുക്കാട് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്‌  പി ജി പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. വരുത്തൻപാറ സാൽവേഷൻ എൽപിഎസിലെ നാൽപ്പതോളം കുട്ടികളുടെ നൃത്തവും അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home