പി ഭാസ്കരൻ ജന്മശതാബ്ദി സെമിനാറിന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:32 AM | 0 min read

തിരുവനന്തപുരം 
തൊട്ടതെല്ലാം പൊന്നാക്കിയ പ്ര തിഭാശാലിയാണ്‌ പി ഭാസ്കരനെന്ന് കവി പ്രഭാവർമ്മ. കേന്ദ്രസാഹിത്യ അക്കാദമി തിരുവനന്തപുരം ഗവ. വനിതാ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച രണ്ടു ദിവസത്തെ പി ഭാസ്കരൻ ജന്മശതാബ്ദി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 പുതിയ തലമുറ പി ഭാസ്കരനെ ആഴത്തിൽ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കവി കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. 
പ്രിൻസിപ്പൽ ജെ എസ് അ നില അധ്യക്ഷയായി. ഡോ. സാബു കോട്ടുക്കൽ,ഡോ. ടി കെ സന്തോഷ് കുമാർ, ഡോ. വി ലാലു, ഡോ. എസ് കെ ഗോഡ്‌വിൻ എന്നിവർ സംസാരിച്ചു.
 കഥാകൃത്ത് എൻ രാജൻ, കവികളായ സാവിത്രി രാജീവൻ, വീരാൻകുട്ടി, വിജയരാജമല്ലിക, നിരൂപകരായ എം കെ ഹരികുമാർ , ഡി പി അജി എന്നിവർ പി ഭാസ്കരന്റെ കാവ്യലോകത്തെപ്പറ്റി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി ഭാസ്കരന്റെ ഗാനലോകത്തെപ്പറ്റി വ്യാഴാഴ്‌ച സെമിനാർ നടക്കും. സമാപന സമ്മേളനം ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home