ആവേശമാരിയായ് ജാഥകളുടെ സംഗമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:31 PM | 0 min read

വെഞ്ഞാറമൂട്  
കോരിച്ചൊരിഞ്ഞ മഴയിലും വാനോളം ആവേശമുയർത്തി സിപിഐ എം വെഞ്ഞാറമൂട് ഏരിയ സമ്മേളനത്തിന്റെ പതാക, -കൊടിമര-, ദീപശിഖ ജാഥകൾ സംഗമിച്ചു. പ്രതിനിധി സമ്മേളനം ബുധൻ രാവിലെ 9ന് കെ മീരാൻ സാഹിബ് നഗറിൽ (ദോഫാർ ഓഡിറ്റോറിയം ഭരതന്നൂർ) സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യും.
കെ മീരാൻ സാഹിബിന്റെ സ്‌മൃതികുടീരത്തിൽനിന്നുള്ള പതാക ക്യാപ്റ്റൻ ബി ബാലചന്ദ്രന് കൈമാറി ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. 
സി ശശിധരക്കുറുപ്പ് സ്‌മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമരം കോലിയക്കോട് കൃഷ്ണൻനായർ ആർ മോഹനന് കൈമാറി. രക്തസാക്ഷി എച്ച് ജോസഫ് സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ ആർ രാമു ആർ അനിലിന് കൈമാറി. എൻ എൻ കുഞ്ഞുകൃഷ്ണപിള്ള സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ ഇ എ സലീം എം എസ് രാജുവിന് കൈമാറി. 
ആലിയാട് മാധവൻപിള്ള സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ വി എസ് പത്മകുമാർ ജി രാജേന്ദ്രന് കൈമാറി. 
രക്തസാക്ഷി ഹഖ് മുഹമ്മദ്- –-മിഥിലാജ് സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ കെ പി പ്രമോഷ് പി ജി സുധീറിനും മക്കാംകോണം രവീന്ദ്രൻ നായർ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ കെ എസ് സുനിൽകുമാർ കെ ബാബുരാജിനും പി ബിജു സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ വി എ വിനീഷ് കെ ദേവദാസിനും കൈമാറി. 
ആർ കുഞ്ഞുകൃഷ്ണപിള്ള സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ എം ജി മീനാംബിക വി ടി ശശികുമാറിനും കല്ലറ വാസുദേവൻ പിള്ള സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ ബി പി മുരളി കെ പി സന്തോഷ് കുമാറിനും രക്തസാക്ഷി ബാബു മോഹൻദാസ് സ്മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ മടവൂർ അനിൽ എസ് സതീശനും കൈമാറി. അത്‌ലറ്റുകളുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചത്. 
കൊടിമരം ഡി കെ മുരളി എംഎൽഎയും പതാക ഇ എ സലീമും ദീപശിഖകൾ കോലിയക്കോട് എൻ കൃഷ്ണൻ നായർ, കാഞ്ഞിരംപാറ മോഹനൻ, ഇ എ മജീദ്, വൈ വി ശോഭകുമാർ, അസീന ബീവി, ആർ കെ ജയകുമാർ, കെ അനിൽകുമാർ എന്നിവരും ഏറ്റുവാങ്ങി. പൊതുയോഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ പി സന്തോഷ് കുമാർ അധ്യക്ഷനായി. ഇ എ സലിം, ആർ കെ ജയകുമാർ എന്നിവർ സംസാരിച്ചു. 29ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഭരതന്നൂർ ജങ്‌ഷൻ) പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ പി  ജയരാജൻ ഉദ്ഘാടനം ചെയ്യും.
ഉഴമലയ്ക്കൽ  
സിപിഐ എം വിതുര ഏരിയ സമ്മേളനത്തിന്‌ പതാക ഉയർന്നു. രക്താസാക്ഷി, മുൻകാല നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ നിന്നെത്തിയ പതാക, കൊടിമര, ദീപശിഖാ റാലികൾ പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു. 
പൊതുസമ്മേളന നഗരിയിൽ ജി സ്റ്റീഫൻ എംഎൽഎ പതാക ഉയർത്തി. 
ബുധനാഴ്‌ച രാവിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ഉഴമലയ്‌ക്കൽ പി ചക്രപാണി ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്യും. 
തൊളിക്കോട് എൻ എം സാലിയുടെ വീട്ടിൽനിന്ന്‌ എസ്‌ സഞ്ജയന്റെ നേതൃത്വത്തിലാണ്‌ പതാകജാഥ പുറപ്പെട്ടത്‌. ഏരിയ കമ്മിറ്റിയംഗം ജെ വേലപ്പൻ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി ഏറ്റുവാങ്ങി. ആര്യനാട് കെ കൃഷ്ണൻകുട്ടിപിള്ളയുടെ സ്മൃതിമണ്ഡപത്തിൽ നിന്നും വി വിജുമോഹന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥ  ഏരിയകമ്മിറ്റി അംഗം എൻ ശ്രീധരൻ ഉദ്ഘാടനംചെയ്‌തു. പി എസ്‌ മധു ഏറ്റുവാങ്ങി.
രക്തസാക്ഷി ദിൽഷാദിന്റെയും ഡി രമണിയുടെയും സ്മൃതികുടീരത്തിൽനിന്നടക്കം അമ്പതോളം ദീപശിഖകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. 
ദിൽഷാദ്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നും ദീപശിഖാ റാലി എ എം അൻസാരിയുടെയും ഡി രമണിയുടെ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ റാലി എസ്‌ എൽ കൃഷ്‌ണകുമാരിയുടെയും നേതൃത്വത്തിലാണ്‌ എത്തിച്ചത്‌. പി എസ്‌ മധു,  എം എൽ കിഷോർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം വി കെ മധു എന്നിവർ ദീപശിഖകൾ ഏറ്റുവാങ്ങി.
സമ്മേളനത്തിന് സമാപനംകുറിച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിന് ചുവപ്പുസേനാ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും.
 പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (പുതുക്കുളങ്ങര ജങ്‌ഷൻ) കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home