വർധിത കരുത്തോടെ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:15 PM | 0 min read

കിളിമാനൂർ/പേരൂര്‍ക്കട   
വർധിത കരുത്തുമായി സിപിഐ എം കിളിമാനൂർ, പേരൂര്‍ക്കട ഏരിയ സമ്മേളനങ്ങള്‍ക്ക് ആവേശോജ്വല തുടക്കം. കിളിമാനൂര്‍ ഏരിയയിലെ പ്രതിനിധി സമ്മേളനം കെ രാജേന്ദ്രൻ ​ന​ഗറിൽ (മനോജ് ഓഡിറ്റോറിയം നാവായിക്കുളം) സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്തു. 
ഏരിയ കമ്മിറ്റി അംഗം ജി രാജു താൽക്കാലിക അധ്യക്ഷനായി. മുതിർന്ന പാർടി അംഗം എ ഗണേശൻ പതാകയുയർത്തി. സ്വാഗതസംഘം ചെയർമാൻ മടവൂർ അനിൽ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അം​ഗങ്ങളായ ജെ ജിനേഷ് രക്തസാക്ഷി പ്രമേയവും വി ബിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ് ഹരിഹരൻപിള്ള, എസ് മധുസൂദനകുറുപ്പ്,എം ഷിബു, എസ് കെ സുനിൽ, ഡി സ്മിത,എസ്  പ്രദീപ് കുമാർ എന്നിവർ അനുസ്മരണ പ്രമേയങ്ങൾ അവതരിപ്പിച്ചു. 
ജി വിജയകുമാർ (കൺവീനർ), ശ്രീജാ ഷൈജുദേവ്, എ ആർ നിയാസ്, രതീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. എം ഷാജഹാൻ കൺവീനറായ പ്രമേയം കമ്മിറ്റിയും ഇ ഷാജഹാൻ  കൺവീനറായ മിനിട്സ് കമ്മിറ്റിയും ടി എൻ വിജയൻ കൺവീനറായ ക്രഡൻഷ്യൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, എ എ റഹിം എംപി, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു, ബി പി മുരളി, കെ സി വിക്രമൻ, ആർ രാമു, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി സത്യൻ, മടവൂർ അനിൽ, ഒ എസ് അംബിക എംഎൽഎ എന്നിവർ പങ്കെടുത്തു.13 ലോക്കലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഏരിയ അം​ഗങ്ങളും ഉൾപ്പെടെ 172 പേർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. 25ന് സീതാറാം യെച്ചൂരി ന​ഗറിൽ (നാവായിക്കുളം സ്റ്റാച്യു ജങ്‌ഷൻ) പൊതുയോ​ഗം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 
പേരൂര്‍ക്കട 
പേരൂർക്കടയില്‍ മുതിർന്ന നേതാവ്‌ ജി സ്റ്റാൻലി പതാക ഉയർത്തി. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പെൻഷൻ ഭവൻ) സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്‌തു. ബി ബിജു താൽക്കാലിക അധ്യക്ഷനായി.
സ്വാഗതസംഘം ചെയർമാൻ അംശു വാമദേവൻ സ്വാഗതം പറഞ്ഞു. എസ്‌ അജിത്‌ രക്തസാക്ഷി പ്രമേയവും സി കെ ദിനേശ്‌ കുമാർ, വി ശ്രീകണ്ഠൻ, ആർ പ്രീത, ആർ ഗീതാ ഗോപാൽ, എ അജ്‌മൽഖാൻ, എൽ ജോസഫ്‌ വിജയൻ എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ബി ബിജു (കൺവീനർ), ആർ പ്രീത, ആർ അമൽ, എ പി ആനന്ദ്‌ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. 
എം ലാലു (മിനിറ്റ്‌സ്‌), ആർ ദിനേശ്‌ (പ്രമേയം), ബി ജയകുമാർ (ക്രഡൻഷ്യൽ), എസ്‌ അജിത് (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി അജയകുമാർ, എൻ രതീന്ദ്രൻ, ഡി കെ മുരളി എംഎൽഎ, ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്‌ എസ്‌ രാജലാൽ, എം ജി മീനാംബിക, കെ ശശാങ്കൻ, വി അമ്പിളി എന്നിവരും വി കെ പ്രശാന്ത്‌ എംഎൽഎയും സമ്മേളനത്തിൽ പങ്കെടുക്കുന്നു.  
ഏരിയ സെക്രട്ടറി സി വേലായുധൻ നായർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രവർത്തന, സംഘടനാ റിപ്പോർട്ടിന്മേൽ ഗ്രൂപ്പുചർച്ചയ്‌ക്ക്‌ ശേഷം പൊതുചർച്ചയും നടന്നു. 
ഞായറാഴ്‌ച രാവിലെ ചർച്ചകൾക്ക്‌ മറുപടി പറയും. തുടർന്ന്‌ പുതിയ ഏരിയാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ തിങ്കളാഴ്‌ച ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും നടക്കും. പ്രകടനം പട്ടത്ത്‌ നിന്നാരംഭിക്കും.  സീതാറാം യെച്ചൂരി നഗറിൽ (പരുത്തിപ്പാറ) നടക്കുന്ന പൊതുയോഗം  കേന്ദ്ര കമ്മിറ്റിയംഗം  ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home