Deshabhimani

സ്ത്രീകളുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽമാത്രം പോരാ: വിനേഷ് ഫോഗട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 12:54 AM | 0 min read

തിരുവനന്തപുരം> സമൂഹമാധ്യമങ്ങളിൽമാത്രം പ്രതികരിച്ചാൽ പോരെന്നും സ്ത്രീകൾ പുറത്തേക്കിറങ്ങണമെന്നും ദേശീയ ഗുസ്തിതാരവും എംഎൽഎയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു.പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും രാജ്യത്തെ അപമാനിക്കുന്നവരുമാക്കി മാറ്റുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. വലിയതുറയിൽ ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു വിനേഷ് ഫോഗട്ട്.
 
ജയവും തോൽവിയുമല്ല മത്സരങ്ങളെ നേരിടുകയാണ്‌ പ്രധാനം. സ്ത്രീകൾ ഒന്നിച്ചുനിന്നാൽ രാജ്യത്ത് പല മാറ്റങ്ങളും കൊണ്ടുവരാനാകും. കായിക മേഖലയിൽ ആര് കളിക്കണം, കളിക്കേണ്ട എന്ന്‌ തീരുമാനിക്കുന്നത് ചില ശക്തികേന്ദ്രങ്ങളാണ്.  പലതും താൻ എങ്ങനെ നേരിട്ടുവെന്നത്‌ ഓർക്കുമ്പോൾ അത്ഭുതമാണ്‌. പോരാടണം എന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. ഗുസ്തിമേഖലയിൽ പെൺകുട്ടികൾക്ക്‌ ഒരു സ്ഥാനവും ഇല്ലാത്ത സമയത്തെയാണ്‌ തങ്ങൾ അതിജീവിച്ചത്.
 
സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ രാജ്യത്ത് നടക്കുന്നത്‌. ശക്തരായ ഒരു കൂട്ടർ ഏവരെയും അടിച്ചമർത്തുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവുമൊക്കെ അവർ കവർന്നെടുക്കുന്നു –-വിനേഷ് ഫോഗട്ട് പറഞ്ഞു.രണ്ടുദിവസം നീണ്ടുനിന്ന ദേശീയ സമ്മേളനം ബുധനാഴ്ച സമാപിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home