ജില്ലയിൽ ഇന്നും മഞ്ഞ അലർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 11:17 PM | 0 min read

തിരുവനന്തപുരം
ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച പെയ്തത്‌ ശക്തമായ മഴ. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മഴ ശക്തമായിരുന്നു. ഞായറാഴ്ചയും ജില്ലയിൽ മഞ്ഞ അലർട്ടാണ്‌.64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്‌. തട്ടത്തുമല–- 49.5 മിമീ, പെരുംങ്കടവിള–- 43.5, വിമാനത്താവളം–36.5, വർക്കല–-32 എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്‌. ഇരു ഡാമുകളിലെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home