സാഹിത്യസംഘം സാംസ്കാരിക പദയാത്ര സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 12:33 AM | 0 min read

വെഞ്ഞാറമൂട്
"ഗാന്ധിജിയുടെ ഇന്ത്യ ബഹുസ്വര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പദയാത്ര പിരപ്പൻകോട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സമാപിച്ചു. സമാപന സമ്മേളനം എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ജാഥയുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ഡി കെ മുരളി എംഎൽഎയ്ക്ക് നൽകി കോലിയക്കോട് എൻ കൃഷ്ണൻ നായർ പ്രകാശിപ്പിച്ചു.  വിഭു പിരപ്പൻകോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. വി എൻ മുരളി, ജില്ലാ സെക്രട്ടറി എസ് രാഹുൽ, ഡോ. ബി നജീബ്, വി എസ് ബിന്ദു, എം എ സിദ്ദിഖ്, ജില്ലാ പ്രസിഡന്റ്‌ കെ ജി സൂരജ്, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ആർ എസ് സുനിൽ, ഷാഹിനാദ് പുല്ലമ്പാറ, പ്രൊഫ. ഷാജികുമാർ, പി എസ് ഷിബു, ജി ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. സംഘകവിതയുടെ നേതൃത്വത്തിൽ ഗാന്ധി കവിതകളുടെ ആലാപനം, സ്കൂൾ വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ്, ചിത്രശിൽപ്പകലാസംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി വരകൾ തുടങ്ങി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home