നിരവധിപേരെ കടിച്ച നായ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 12:42 AM | 0 min read

തിരുവനന്തപുരം

നഗരത്തിൽ നിരവധിപേരെ കടിച്ച തെരുവ്‌  നായയെ കോർപറേഷൻ നിയോഗിച്ച സ്‌ക്വാഡ്‌ പിടികൂടി. ആറ്റുകാലിൽനിന്ന്‌ ഞായർ രാവിലെയാണ്‌ നായയെ പിടികൂടിയത്‌. ഒന്നിൽക്കൂടുതൽ നായകളാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ നിഗമനം. ഇവയെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്ന്‌ കോർപറേഷൻ ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു അറിയിച്ചു. ശനി രാത്രിയാണ്‌ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി 35ൽ ഏറെ ആളുകൾക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റത്‌. ഇവർ നേമം ശാന്തിവിള താലൂക്ക്‌ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടി. ഗുരുതരപരിക്കേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. നായ്‌ക്കളെ കണ്ടെത്തുന്നതിന്‌ കോർപറേഷൻ നിയോഗിച്ച സ്‌ക്വാഡുകൾ ശനി രാത്രി 10 മുതൽ ഞായർ പുലർച്ചെ മൂന്നുവരെ പരിശോധന നടത്തിയിരുന്നു. പിടികൂടിയ നായയ്‌ക്ക്‌ രോഗലക്ഷണമുണ്ടോയെന്ന്‌ കണ്ടെത്തുന്നതിന്‌ കോർപറേഷൻ വെറ്ററിനറി വിഭാഗം നിരീക്ഷിക്കും.ആക്രമണമുണ്ടായ പ്രദേശങ്ങളിലെ തെരുവ്‌ നായകൾക്ക്‌ കോർപറേഷൻ തിങ്കൾ മുതൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്‌ നടത്തും. ആയുർവേദ കോളേജ്‌, വഞ്ചിയൂർ, പാപ്പനംകോട്‌, കാരയ്ക്കാമണ്ഡപം, തിരുമല തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ആക്രമണമുണ്ടായത്‌.

വാക്സിനേഷന്‍ 4000 കടന്നു

കോർപറേഷനിൽ എട്ടുമാസത്തിനിടെ വാക്സിനേഷൻ നൽകിയത് 45--00 നായകൾക്ക്. മുൻവർഷം 7307 നായകൾക്കാണ് വാക്സിനേഷൻ‌ നൽകിയത്. 587 നായകളുടെ വന്ധ്യംകരണവും കോർപറേഷന്റെ നേതൃത്വത്തിൽ നടത്തി. പേട്ടയിലെ മൃ​ഗാശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. കാവ എന്ന സംഘടനയുമായി ചേർന്ന് 52 വാർഡുകളിൽ പ്രത്യേക വാക്സിൻ ഡ്രൈവും സംഘടിപ്പിച്ചു. തെരുവുനായ സെൻസസ്, വാക്സിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട് കാവയുമായി ഒരുവർഷത്തേക്കാണ് കരാറുണ്ടായിരുന്നത്. ചൊവ്വാഴ്ച വരും വർഷത്തേക്കുള്ള ധാരണപത്രം ഒപ്പിടുമെന്ന് കോർപറേഷൻ അധിക-ൃതർ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home