ചെമ്പഴന്തിയിൽ ഘോഷയാത്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:35 AM | 0 min read

കഴക്കൂട്ടം
ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. അഭയാനന്ദ സ്വാമികൾ, കൗൺസിലർ ഡി ആർ അനിൽ, പി മഹാദേവൻ, ജെ വി ജയശങ്കർ തുടങ്ങിയവർ സംസാരിച്ചു. 
തുടർന്ന് ഗുരുകുലത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ഉദയഗിരി, ജനതാ റോഡ് ചെല്ലമംഗലം ഗുരുകുലം റോഡ് വഴി തിരികെ ഗുരുകുലത്തിലെത്തി. 
ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സ്വാമി ഋതംഭരാനന്ദ അധ്യക്ഷനായി. എ എ റഹിം എംപി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, എം എം ഹസ്സൻ, കെ പി ശങ്കരദാസ്, എസ് സുഹാസ്, ഡി പ്രേംരാജ്, എസ് ജ്യോതിസ്ചന്ദ്രൻ, അണിയൂർ എം പ്രസന്നകുമാർ, ഷൈജു പവിത്രൻ, ഡോ. ഡി രാജു, ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സംസാരിച്ചു. സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home