എൻ സദാനന്ദൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 03:56 AM | 0 min read

വർക്കല
സിപിഐ എം വർക്കല ഏരിയ കമ്മിറ്റി അംഗമായിരുന്ന എൻ സദാനന്ദന്റെ പേരിലുള്ള സ്‌മാരക മന്ദിരം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ സദാനന്ദന്റെ പ്രവർത്തനം മാതൃകയാക്കണമെന്നും 30 വർഷം പഞ്ചായത്ത് പ്രസിഡന്റായതിലൂടെ ജനങ്ങളുടെ അംഗീകാരം കൂടുതൽ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് ലഭിച്ച മികച്ച വിജയം കേരളത്തിന് ആത്മവിശ്വാസം നൽകിയതായും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, ജില്ലാകമ്മിറ്റി അംഗം എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, എം ഇക്ബാൽ, കെ എം ലാജി, എസ് രാജീവ്, ബി എസ് ജോസ്, സി ശ്രീധരൻകുമാർ, ലെനിൻരാജ്, ആർ സൂര്യ, ലൈജുരാജ്, വി അജിത, ജി തൃദീപ്, കെ കെ രവീന്ദ്രനാഥ്, എം ഗിരീഷ്ബാബു, കെ ബാബു, പി ഷിനു തുടങ്ങിയവർ സംസാരിച്ചു.
കരവാരം ജങ്‌ഷനിൽ ഇലകമൺ ശാന്തിഭവൻ യു ചെല്ലപ്പൻ, എൻ പത്മാക്ഷി എന്നിവർ സംഭാവന നൽകിയ ഭൂമിയിലാണ് സ്മാരകം.


deshabhimani section

Related News

View More
0 comments
Sort by

Home