ad
Deshabhimani

പൊന്മുടി യുപിഎസ് പുനര്‍നിര്‍മിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2023, 01:09 AM | 0 min read

വിതുര 
പൊന്മുടി ഗവ. യുപി സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഡി കെ മുരളി എംഎൽഎ സ്കൂൾ സന്ദർശിച്ചു. ഓടിട്ട കെട്ടിടംമാറ്റി പുനർനിർമിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശാനുസരണം ഡീറ്റൈൽഡ് എസ്റ്റിമേറ്റ് നൽകുമെന്ന് എംഎൽഎ ഉറപ്പുനൽകി. ചുറ്റുമതിൽ നിർമാണത്തിനുള്ള നടപടികളും കൈക്കൊള്ളും. 
കോവിഡിന് തുടർന്ന് നിർത്തലാക്കിയ വിതുരയിൽ നിന്ന് പൊന്മുടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുന-രാരംഭിക്കാനുള്ള ഇടപെടലും എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായി. തിങ്കളാഴ്ച മുതൽ ബസ് സർവീസ് വീണ്ടും ആരംഭിക്കും. കുടിവെള്ള വിതരണ സംവിധാനം നടപ്പാക്കാനായി 1,67,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. നേരത്തെ സ്ഥാപിച്ച കുഴൽക്കിണറിൽ നിന്ന് പൈപ്പ്‌ ലൈൻ വഴി സ്കൂളിന്റെ വിവിധയിടങ്ങളിലേക്ക് വെള്ളമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home