ആദ്യദിനം ആഘോഷമാക്കി വിദ്യാർഥികൾ

പാലോട്
നന്ദിയോട് പഞ്ചായത്ത് പ്രവേശനോത്സവം പച്ച ഗവ. എൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. ദീപ മോഹൻദാസ് അധ്യക്ഷയായി. പ്രധാനാധ്യാപിക വിജയശ്രീ സ്വാഗതം പറഞ്ഞു. പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം, ഘോഷയാത്ര, കാർത്തിക വിളക്ക്, മൺചിരാതുകളിൽ നവാഗതർ അക്ഷരദീപം തെളിക്കൽ തുടങ്ങിയവ നടന്നു. തേൻ നുകർന്ന് കുട്ടികൾ ആദ്യദിനം ആഘോഷമാക്കി. നളന്ദ ടിടിഐ യുപിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.
വിതുര
വിതുര പഞ്ചായത്ത് പ്രവേശനോത്സവം വിതുര ഗവ. യുപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ് സഞ്ജയൻ അധ്യക്ഷനായി. പ്രധാനാധ്യാപിക പി പി ശോഭന ദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ബി ജിജിലാൽ നന്ദിയും പറഞ്ഞു. തൊളിക്കോട് പഞ്ചായത്തിൽ വിവി ദായിനി ഗവ. യുപിഎസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സുശീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജുകുമാർ അധ്യക്ഷനായി. നവാഗതർക്ക് കൃഷിവകുപ്പ് നൽകിയ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
ആര്യനാട്
നെടുമങ്ങാട് ഉപജില്ലാ പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ എച്ച്എസിൽ ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി എസ് വിജേഷ് അധ്യക്ഷനായി. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി വിജുമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം എ മിനി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നവാഗതർക്ക് ബാഗും കുടയും വിതരണം ചെയ്തു. ആര്യനാട് പഞ്ചായത്തിൽ ആര്യനാട് ഗവ. എൽപിഎസിൽ പ്രസിഡന്റ് വി വിജുമോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി എസ് മഹേഷ് അധ്യക്ഷനായി. പറണ്ടോട് ഗവ. യുപിഎസിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ഷാജി ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ പഞ്ചായത്ത് മരങ്ങാട് ഗവ എൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത ഉദ്ഘാടനം ചെയ്തു. എം എ അഖിൽ അധ്യക്ഷനായി. കുളപ്പട ഗവ. എൽപിസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട
കുളത്തുമ്മൽ എൽപി സ്കൂളിൽ കുരുന്നുകളുടെ പ്രവേശനോത്സവം കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. നാടൻപാട്ട് കലാകാരൻ ജോയ് നന്ദാവനം കുരുന്നുകൾക്ക് പാട്ടുപാടിയും കഥപറഞ്ഞും സ്കൂൾ പ്രവേശനം ആഹ്ലാദഭരിതമാക്കി. ഹെഡ്മാസ്റ്റർ എസ് കെ സനൽകുമാർ, വാർഡംഗം സതീന്ദ്രൻ, എംപിടിഎ പ്രസിഡന്റ് അലി ഫാത്തിമ, പിടിഎ അംഗങ്ങളായ പ്രവീൺ, ഷഹീർ, റിയാസ്, സീനിയർ അസിസ്റ്റന്റ് ഷീല, എസ്ആർജി കൺവീനർ സിന്ധു, സ്റ്റാഫ് സെക്രട്ടറി എസ് കെ ശ്രീജ എന്നിവർ പങ്കെടുത്തു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നെടുമൺ തറട്ട എൽപിഎസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. വാർഡ് മെമ്പർ രശ്മി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ജോസ്, ബ്ലോക്ക് മെമ്പർ വിജയൻ എന്നിവർ സംസാരിച്ചു.
വെള്ളറട
ആര്യൻകോട് പഞ്ചായത്ത് പ്രവേശനോത്സവം മൈലച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അൻസജിത റസ്സൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാർ വിശിഷ്ടാതിഥിയായി. പഠനോപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി നിർവഹിച്ചു.
പാറശാല
ധനുവച്ചപുരം ഗവ. എൻ കെ എം എച്ച് എസ് എസിലെ പ്രവേശനോത്സവം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ധനുവച്ചപുരം ഗവ. ഗേൾസ് എച്ച്എസിൽ ജില്ലാ പഞ്ചായത്തംഗം വി എസ് ബിനുവും കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം വി ആർ സലൂജയും പാറശാല ബി ആർ സി പ്രവേശനോത്സവം കുളത്തൂർ വി എച്ച് എസ് എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിനും നിർവഹിച്ചു. പാറശാല പഞ്ചായത്ത് പ്രവേശനോത്സവം അയ്ങ്കാമത്ത് ഗവ. എൽ പി എസിൽ പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്‌ജുസ്മിത നിർവഹിച്ചു.
Related News

0 comments