തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നുള്ളഡിവൈഎഫ്ഐ പ്രവർത്തകരും സജീവം

പത്തനംതിട്ട
പ്രളയബാധിത പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ നടത്തുന്ന ശുചീകരണ പ്രവർത്തനം ഊർജിതം. ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകരെ കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നുള്ള പ്രവർത്തകർ ശുചീകരണത്തിൽ ഏർപ്പെട്ടു.
തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങളിലും മല്ലപ്പുഴശേരിയിലും തോട്ടപ്പുഴശേരിയിലും റാന്നിയിലുമാണ് വെള്ളിയാഴ്ച ശുചീകരണം നടത്തിയത്. തിരുവല്ലയിൽ നിരണം, നെടുമ്പ്രം, വേങ്ങൽ കുറ്റൂർ കിഴക്ക്, കുറ്റൂർ പടിഞ്ഞാറ്, ടൗൺ തെക്ക്, ടൗൺ പടിഞ്ഞാറ് എന്നീ കേന്ദ്രങ്ങളിൽ ചെളിനിറഞ്ഞ റോഡുകളും വീടുകളും പ്രവർത്തകർ വൃത്തിയാക്കി. 270 ഓളം വീടുകൾ വൃത്തിയാക്കിയതിൽപ്പെടും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ റഹീം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഐ പി ബിനു, ഷിജുഖാൻ, ജില്ലാ പ്രസിഡന്റ് എം വി സ്ഞ്ജു, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ മനു, ജില്ലാ സെക്രട്ടറിയറ്റംഗം പ്രകാശ്ബാബു, ബ്ലോക്ക് സെക്രട്ടറി അനൂപ് കുമാർ, പ്രസിഡന്റ് കെ വി മഹേഷ്, ജില്ലാ കമ്മിറ്റിയംഗം എം സി അനീഷ്കുമാർ, ബ്ലോക്ക് ട്രഷറർ എം ഷിജു, ഷിനിൽ ഏബ്രഹാം, ബിബിൻ ചാക്കോ, എം എം ജയന്ദൻ, അബ്ദുൾ സമത്, എസ് ഷൈജു, വി കെ അൻഷാദ്, പ്രശാന്ത് തെങ്ങേലി, ലിബിൻ ലാസർ തുടങ്ങിയവർ നേതൃതം നൽകി. അഡ്വ. ആർ സനൽകുമാർ, ഫ്രാൻസിസ് വി ആന്റണി, കെ പ്രകാശ്ബാബു തുടങ്ങി സിപിഐ എം നേതാക്കൾ സന്ദർിച്ചു.








0 comments